ഇന്നീ പുലരിയില്‍ ഞാനെന്‍
കണ്ണായി കരളായി ഊട്ടിവളര്‍ത്തിയ
പൊന്നിന്‍ സുഹൃദബന്ധമൊന്നുഞാനോര്‍ക്കട്ടെ
ഓര്‍ത്തുഞാനോരുതുള്ളി കണ്ണീരുതീര്‍ക്കട്ടെ
ഇന്നെന്‍റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൊരാ-
ചിന്തയാല്‍ നീറുന്ന ചിത്തത്തിലിരി
സ്നേഹത്തിന്‍ പഞ്ചാമൃതം പകര്‍ന്നീടുവാന്‍
എന്നോമല്‍ സോദരി നീ വന്നണയുക!
എന്‍ വാക്കാം കൂരമ്പേറ്റു പിടയുന്നോര-
കൊച്ചുപക്ഷിതന്‍ ഹൃത്തില്‍നിന്നൂറുന്ന
ചെന്നിണമെന്നുടെ ചിന്താസരണിയില്‍
മനസാക്ഷിക്കുത്തായലിഞ്ഞു ചേരുന്നുവോ?
എന്‍വാക്കുകള്‍ക്കില്ലാവിലയിനി
സത്യത്തെ വിശ്വസിച്ചിടാന്‍ കൂട്ടാക്കാതെ
മരവിച്ചുനില്‍ക്കുന്നെന്നുടെ ചേതന-
യോടിനിയെന്തു ഞാന്‍ മറുപടി പറയേണ്ടു?
നാളെയെന്‍ സ്മൃതികള്‍ തന്‍ ശവഭൂമിയില്‍
ഞാന്‍ തന്നെ തീര്‍ക്കുന്നെനിക്കൊരുപട്ടട.
നാളെ നാശത്തിന്‍റെ പാതയില്‍ ഞാനെന്‍
ജന്മത്തെതന്നെയും ശപിച്ചുമുന്നേറുമ്പോള്‍
ജീവിതമാം നുകം പേറി ഞാന്‍ കുഴയുമ്പോള്‍
സാന്ത്വനമേകുവാന്‍ നീ വന്നണയുക.
'മറക്കില്ല നിന്നെ ഞാന്‍'പണ്ടേതോ ആളുകള്‍
പാടിയ പല്ലവിയാവര്‍ത്തിക്കില്ലഞാന്‍.
ഇനിയും നമ്മള്‍തന്‍ സമാഗമവേളകള്‍
നമ്മെയറിയാന്‍ സഹായിക്കുമാറാകട്ടെ.
ഇനിയെന്‍ കനവിലോ നിനവിലോ ഞാനെന്‍
നീറുന്ന ഹൃദയം പൂഴ്ത്തിമയങ്ങട്ടെ.
(സൗഹൃദത്തില്‍ പ്രണയം മൊട്ടിട്ടാല്‍..........)
കണ്ണായി കരളായി ഊട്ടിവളര്‍ത്തിയ
പൊന്നിന്‍ സുഹൃദബന്ധമൊന്നുഞാനോര്‍ക്കട്ടെ
ഓര്‍ത്തുഞാനോരുതുള്ളി കണ്ണീരുതീര്‍ക്കട്ടെ
ഇന്നെന്‍റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൊരാ-
ചിന്തയാല്‍ നീറുന്ന ചിത്തത്തിലിരി
സ്നേഹത്തിന്‍ പഞ്ചാമൃതം പകര്‍ന്നീടുവാന്‍
എന്നോമല്‍ സോദരി നീ വന്നണയുക!
എന്‍ വാക്കാം കൂരമ്പേറ്റു പിടയുന്നോര-
കൊച്ചുപക്ഷിതന്‍ ഹൃത്തില്‍നിന്നൂറുന്ന
ചെന്നിണമെന്നുടെ ചിന്താസരണിയില്‍
മനസാക്ഷിക്കുത്തായലിഞ്ഞു ചേരുന്നുവോ?
എന്‍വാക്കുകള്‍ക്കില്ലാവിലയിനി
സത്യത്തെ വിശ്വസിച്ചിടാന്‍ കൂട്ടാക്കാതെ
മരവിച്ചുനില്‍ക്കുന്നെന്നുടെ ചേതന-
യോടിനിയെന്തു ഞാന്‍ മറുപടി പറയേണ്ടു?
നാളെയെന്‍ സ്മൃതികള്‍ തന്‍ ശവഭൂമിയില്‍
ഞാന്‍ തന്നെ തീര്‍ക്കുന്നെനിക്കൊരുപട്ടട.
നാളെ നാശത്തിന്‍റെ പാതയില്‍ ഞാനെന്‍
ജന്മത്തെതന്നെയും ശപിച്ചുമുന്നേറുമ്പോള്‍
ജീവിതമാം നുകം പേറി ഞാന്‍ കുഴയുമ്പോള്‍
സാന്ത്വനമേകുവാന്‍ നീ വന്നണയുക.
'മറക്കില്ല നിന്നെ ഞാന്‍'പണ്ടേതോ ആളുകള്‍
പാടിയ പല്ലവിയാവര്‍ത്തിക്കില്ലഞാന്‍.
ഇനിയും നമ്മള്‍തന്‍ സമാഗമവേളകള്‍
നമ്മെയറിയാന്‍ സഹായിക്കുമാറാകട്ടെ.
ഇനിയെന്‍ കനവിലോ നിനവിലോ ഞാനെന്‍
നീറുന്ന ഹൃദയം പൂഴ്ത്തിമയങ്ങട്ടെ.
(സൗഹൃദത്തില്‍ പ്രണയം മൊട്ടിട്ടാല്‍..........)
No comments:
Post a Comment