അബുവിന്‍റെ മടിയില്‍ തല ചായ്ച്ച് അയാളുടെ പൊന്നുമോള്‍ ഐഷ ഉറങ്ങുകയാണ്.ഇനി ഏതാനും മണിക്കൂര്‍ മാത്രം ഈ സ്പര്‍ശനം.ട്രെയിന്‍ ഒരു സ്റ്റോപ്പില്‍ നിന്നു.യാത്രക്കാരുടെ ബഹളം.അയാള്‍ ഒന്നും അറിയുന്നില്ല.അയാള്‍ ഓര്‍ത്തുപോയി.ഏഴുവയസ്സുള്ള തന്‍റെ പൊന്നുമോള്‍ തങ്ങളുടെ വേര്‍പിരിയല്‍ അറിയാതെ ഉറങ്ങുന്നു.ദൈവമേ ഇവളെ ഞാന്‍ ലാളിച്ചു കൊതി തീര്‍ന്നിട്ടില്ല.ലോകം എന്തന്നറിയാത്ത തന്‍റെ മോളുടെ ജീവിതം ഇനിയെന്ത്.
ഐഷമോള്‍ ജനിക്കുന്നതിന് മുന്‍പ് അവളുടെ ഉമ്മ നിമിത്തം ഉണ്ടായ ഒരു കൊലക്കേസിന്‍റെ വിധിയാണ് ഇന്ന്.ഐഷമോള്‍ ജനിച്ചു ആറുമാസം ആയപ്പോള്‍ അവളെയും തന്നെയും ഉപേക്ഷിച്ചുപോയതാണു മോളുടെ ഉമ്മ.ഇപ്പോള്‍ അവള്‍ വേറെ ഒരാളെ വിവാഹം കഴിച്ചു ഗള്‍ഫില്‍ ആണന്നു മാത്രം തനിക്ക് അറിയാം.ഉമ്മ ഇല്ലാത്ത ദുഃഖം ഒരിക്കലും അബു മകളെ അറിയിച്ചിരുന്നില്ല.ആരും സഹായിക്കാന്‍ ഇല്ലാത്ത തന്‍റെയും മകളുടെയും ഇനിയുള്ള ജീവിതം സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നില്ല.കേസില്‍ ശിക്ഷ ലഭിക്കും എന്നാണു വക്കീല്‍ പറഞ്ഞത്.തന്നെ പിരിയുന്ന ഐഷമോളുടെ വിഷമം ഊഹിക്കാവുന്നതേയുള്ളൂ.ഇത്രയും നാള്‍ അവളുടെ ഉമ്മയും ബാപ്പയും കൂട്ടുകാരും താന്‍ മാത്രമായിരുന്നു.ഒരു നിമിഷംപോലും തന്നില്‍നിന്നും പിരിഞ്ഞു നിന്നിട്ടില്ല.ഭക്ഷണം കൊടുക്കുന്നതും കുളിപ്പിച്ച് ഒരുക്കി സ്കൂളില്‍ വിട്ടിരുന്നതും താനായിരുന്നു.അയാള്‍ നെഞ്ചുരുകി വിലപിച്ചു.തനിക്കു വഴിപിഴച്ച ആ നിമിഷത്തെ ഓര്‍ത്തു.ഇനി എല്ലാം ദൈവം നിശ്ചയിച്ചതുപോലെ.
കോടതിയില്‍ പ്രതികൂട്ടില്‍ അബുവിന്‍റെ കൂടെ ഐഷമോളും കയറി.ഉടന്‍ ജഡ്ജി ചോദിച്ചു.കുട്ടിയെ എന്തിനു കൊണ്ടുവന്നു എന്ന്.ഒരു നിമിഷം വാക്കുകല്‍ക്കായ് അബു പരതി.നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല അയാള്‍ക്ക്.പൊട്ടികരഞ്ഞുകൊണ്ട് അയാള്‍ തന്‍റെ മകളുടെ അനാഥത്യം കോടതിയെ അറിയിച്ചു.അയാളുടെ സങ്കടം മനസ്സിലാക്കിയ കോടതി ഐഷമോളെ പുവര്‍ഹോമില്‍ വിടുവാന്‍ ഉത്തരവായി.ഉടന്‍ ഒരു വനിതാപോലീസ് വന്നു അബുവിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചു നിന്ന ഐഷമോളെ പുറത്തേക്കു കൊണ്ടുപോയി.ഈ സമയം തന്നെ കോടതി അബുവിനുള്ള ശിക്ഷയും വിധിച്ചു.ജീവപര്യന്തം.പോലീസുകാരന്‍ വന്ന് അയാളെ വിലങ്ങു വെച്ചു പുറത്തേക്കു കൊണ്ടുപോയി.ഈ സമയം തന്‍റെ പോന്നുമോളുടെ ഉച്ചത്തിലുള്ളകരച്ചില്‍കേട്ട് അയാള്‍ സ്തംഭിച്ചുപോയി.അവള്‍ വിളിച്ചുപറയുന്നത്"വാപ്പച്ചി....മോളെ വിടാന്‍ പറ....വാപ്പച്ചി മോളെ കൊണ്ടുപോകല്ലെന്നുപറ....വാപ്പച്ചി വാപ്പച്ചിടെ പൊന്നുമോളെ വാപ്പിച്ചിയുടെ കൂടെ വിടാന്‍ പറ....വാപ്പച്ചിടെ മോള്‍ക്ക് വെള്ളം വേണം....വിശക്കുന്നു വാപ്പച്ചി...."അന്നേരമാണ് അയാള്‍ ഓര്‍ത്തത്....താനും മകളും രാവിലെ മുതല്‍ ഒന്നും കഴിച്ചില്ലല്ലോ എന്ന്.ഐഷയുടെ കരച്ചില്‍ കേട്ട് പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.ഐഷയെ പോലീസുകാര്‍ ബലമായ് പിടിച്ചുകൊണ്ടുപോകുന്നു.അബു വിലപിച്ചു.ഒരു തെറ്റും ചെയ്യാത്ത തന്‍റെ പൊന്നുമോള്‍ക്ക് ഈ ഗതി വന്നല്ലോ.അബുവിനെയുംകൊണ്ടു പോലീസുകാര്‍ ജയിലിലേക്കു യാത്രയായി.
കാലങ്ങള്‍ കടന്നുപോയി.ഐഷമോള്‍ ഇപ്പോള്‍ വലിയകുട്ടിയായി.അവള്‍ക്കു പതിനഞ്ചുവയസ്സായി.ഇപ്പോള്‍ അബു ജയിലില്‍ ജോലിചെയ്തുകിട്ടുന്ന രൂപാ ഐഷമോള്‍ക്ക് അയച്ചുകൊടുക്കും.പുത്തന്‍ ഉടുപ്പും കമ്മലും പാദസ്വരവും ഇട്ടു സുന്ദരിയായി ഐഷമോള്‍ പുവര്‍ഹോം സൂപ്രണ്ടിന്‍റെ കരുണയാല്‍ വിശേഷദിവസങ്ങളില്‍ തന്‍റെ വാപ്പച്ചിയെ കാണാന്‍ പോകും.ഉമ്മയെക്കുറിച്ചുയാതൊന്നും അവള്‍ വാപ്പച്ചിയോടു ചോദിക്കത്തില്ല.ഈ കൂടികാഴ്ചയില്‍ ഐഷയും അബുവും ദുഃഖങ്ങള്‍ മറന്നു സന്തോഷിക്കുന്നു.ഇനിയും എത്രനാള്‍,ഈ ജീവിതം കാലത്തിന്‍റെ മുറിവ് ഉണക്കും എന്ന് വിശ്വസിച്ചു എല്ലാ ദുഃഖങ്ങളും അല്ലാഹുവിനു സമര്‍പ്പിച്ചു ഓരോ ദിവസവും സന്തോഷവാനായി ജയിലില്‍ കഴിയുന്നു.

No comments:
Post a Comment