വരും വരാതിരിക്കില്ലയവന്‍
ഈ ക്രിസ്തമസ്നാളിലെങ്കിലും
വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും
തുടരുന്നു ഈ കാത്തിരുപ്പിനിയും
മറക്കുവാനാകുമോ അരുമസുതന്നു
തനിക്കുജന്മമേകിയൊരമ്മയെ
കണ്ടുകൊതിതീരും മുമ്പേ താതന്‍ യാത്രയായിട്ടും
ജീവിച്ചു തനയന്നുവേണ്ടിമാത്രം
അറിവിന്‍റെ ലോകത്ത് പിച്ചവെയ്ക്കുവാന്‍
തണലായി,സ്നേഹമായ് കൂട്ടിരുന്നു
തനുവും മനവും തളരാതെ പണിചെയ്തു
പുത്രന്‍റെ ഭാവിയെ പടുത്തുയര്‍ത്തുവാന്‍
അമ്മതന്‍ ലക്‌ഷ്യം സഫലമായി
മകനെത്തിയിന്നു അത്യുന്നതങ്ങളില്‍
സ്വപ്നങ്ങളോരുപാട് കൂട്ടിനായെത്തി
മനസ്സിലോ മണിമേടകളുയര്‍ന്നു
മോഹങ്ങളെല്ലാം കതിരണിഞീടവേ
ഭാരമായ് പെറ്റമ്മതന്‍ സ്നേഹവും
വാര്‍ദധക്യകാലം കഴിച്ചുകൂട്ടുവാന്‍
മന്നിതിലില്ല മറ്റൊരിടമെന്നു ചൊല്ലി
കണ്ടെത്തിയമ്മക്കു സുഖവാസത്തിനായ്
ഇരുളടഞൊരീ വൃദ്ധസദനം
മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ നിറയവേ
കൊതിച്ചുപോകുന്നു മകന്‍തന്‍ സ്നേഹം
ആഗ്രഹങ്ങളോന്നായി വിടപറഞ്ഞകലവേ
കാത്തിരിക്കുന്നു ആ വിളിയൊന്നുകേള്‍ക്കുവാന്‍
വരും വരാതിരിക്കില്ലയവന്‍
ഈ ക്രിസ്തമസ്നാളിലെങ്കിലും
വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും
തുടരുന്നു ഈ കാത്തിരിപ്പിനിയും.
ഈ ക്രിസ്തമസ്നാളിലെങ്കിലും
വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും
തുടരുന്നു ഈ കാത്തിരുപ്പിനിയും
മറക്കുവാനാകുമോ അരുമസുതന്നു
തനിക്കുജന്മമേകിയൊരമ്മയെ
കണ്ടുകൊതിതീരും മുമ്പേ താതന്‍ യാത്രയായിട്ടും
ജീവിച്ചു തനയന്നുവേണ്ടിമാത്രം
അറിവിന്‍റെ ലോകത്ത് പിച്ചവെയ്ക്കുവാന്‍
തണലായി,സ്നേഹമായ് കൂട്ടിരുന്നു
തനുവും മനവും തളരാതെ പണിചെയ്തു
പുത്രന്‍റെ ഭാവിയെ പടുത്തുയര്‍ത്തുവാന്‍
അമ്മതന്‍ ലക്‌ഷ്യം സഫലമായി
മകനെത്തിയിന്നു അത്യുന്നതങ്ങളില്‍
സ്വപ്നങ്ങളോരുപാട് കൂട്ടിനായെത്തി
മനസ്സിലോ മണിമേടകളുയര്‍ന്നു
മോഹങ്ങളെല്ലാം കതിരണിഞീടവേ
ഭാരമായ് പെറ്റമ്മതന്‍ സ്നേഹവും
വാര്‍ദധക്യകാലം കഴിച്ചുകൂട്ടുവാന്‍
മന്നിതിലില്ല മറ്റൊരിടമെന്നു ചൊല്ലി
കണ്ടെത്തിയമ്മക്കു സുഖവാസത്തിനായ്
ഇരുളടഞൊരീ വൃദ്ധസദനം
മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ നിറയവേ
കൊതിച്ചുപോകുന്നു മകന്‍തന്‍ സ്നേഹം
ആഗ്രഹങ്ങളോന്നായി വിടപറഞ്ഞകലവേ
കാത്തിരിക്കുന്നു ആ വിളിയൊന്നുകേള്‍ക്കുവാന്‍
വരും വരാതിരിക്കില്ലയവന്‍
ഈ ക്രിസ്തമസ്നാളിലെങ്കിലും
വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും
തുടരുന്നു ഈ കാത്തിരിപ്പിനിയും.
No comments:
Post a Comment