ഏകാന്തത,
ശൂന്യതയില്‍,ഏകാന്തതയില്‍,
ഉറങ്ങുന്ന ഭൂമി,
അതില്‍ ഏകമാം എന്‍ മനസ്സ്,
ഏകാകിയാം ഞാന്‍
കാലം വരുത്തിയതാണിന്നിതെന്‍
അരങ്ങില്‍ ആടിതകര്‍ത്ത് മുന്നേറി.
സ്വപ്നസങ്കല്‍പങ്ങളെ
വേരോടെ പിഴുതെറിഞ്ഞ കാലം
വേദനതന്‍ ചിറകടിയൊച്ചയാല്‍ എന്നില്‍-
ഏകാന്ത മനസ്സും ജീവിതവും സമ്മാനിച്ചപ്പോള്‍
കാലം,കാലങ്ങള്‍ക്കായി,
വഴിമാറിക്കൊടുക്കുന്നു.
കാലം താണ്ഡവനൃത്തമാടിത്തിമര്‍ത്തങ്ങനെ,
പരീക്ഷണയായപ്പോള്‍
അസൂയയാലെപ്പോഴോ ഒരു
ഞൊടിയിടയ്ക്കുള്ളില്‍
എന്നിലെ എല്ലാം കവരുകയായിരുന്നു
ഒരിക്കലും ഒന്നും വീണ്ടെടുക്കാനാകാതെ.
മനസ്സിന്‍റെ വേലിയേറ്റങ്ങളില്‍,
കണ്ണീരിന്‍റെ അലയടികളില്‍,
മുറിവിന്‍റെ നീറ്റലുകള്‍ എന്നും.
നാലു ചുമരുകല്‍ക്കിടയിലെ
ഇരുണ്ട മുറിയില്‍ ഞാന്‍
തനിച്ചങ്ങനെ പേടിച്ചരണ്ട്,ഈ ഏകാന്തതയില്‍.
ഒരു ചിറകടിയൊച്ചയായ്,
എന്നെ സ്വീകരിച്ച്
എന്നിലെ കളിത്തോഴിയായി തീരുകയായിരുന്നവള്‍.
പിന്നെയൊരു സ്വപ്നമായി...
എന്‍ പ്രിയസഖിയായി...
അഭ്യുതയാംക്ഷിയായ്.
കാലങ്ങളേല്‍പ്പിച്ച മുറിവുകളുണക്കാന്‍-
പുഞ്ചിരി തൂകുന്ന പാല്‍ചന്ദ്രനായി
നിറയുന്ന വസന്തമായി
ഒഴുകുന്ന പുഴയും കളകള നാദവുമായി
സ്വപ്നങ്ങളായ്...സ്വപ്നസങ്കല്പങ്ങളായി
വീണ്ടും നിന്നെ കാതോര്‍ക്കുന്നു.
നീ ചിലപ്പോള്‍ വാതോരാതെ സംസാരിക്കും
ചിലപ്പോള്‍ പൊട്ടിച്ചിരിക്കും
മറ്റു ചിലപ്പോള്‍ മൂകമായി തീരും
അങ്ങനെ എപ്പോഴോ ഒറ്റപ്പെടലില്‍ നിന്നകന്ന്
ദുഃഖങ്ങളില്‍ നിന്നകന്ന്‍ നമ്മള്‍
ഏകാന്തമായി പ്രണയിക്കുകയായിരുന്നില്ലേ....?
കളിക്കൂട്ടുകാരായി...യുവമിഥുനങ്ങളായി
കാമുകി കാമുകന്‍മാരായി
നമ്മളില്‍ മാത്രം അവസാനം വരെ.
ഒരു പക്ഷേ കാലങ്ങള്‍ക്കായി ഞാന്‍
അരങ്ങൊഴിയുമ്പോള്‍ നീ മാത്രം
ഏകാന്തമായീ വീണ്ടും ഇവിടെ.
എന്തിനാണിങ്ങനെ ഉറങ്ങുന്ന ഭൂമിയില്‍ ഉറക്കമിളയ്ക്കുന്നത്?
എന്തിനാണിങ്ങനെ ഉണരുന്ന ഭൂമിയില്‍ ഉറങ്ങാന്‍ കിടക്കുന്നത്?
അതാണിന്നെന്‍ ശൂന്യമാം ഹൃദയം മുഴുവന്‍.
ഉറങ്ങുന്ന ഭൂമിയും,തുടിക്കുന്ന എന്‍ മനസ്സും
ശൂന്യതയില്‍,ഏകാന്തതയില്‍,
ഉറങ്ങുന്ന ഭൂമി.
ശൂന്യതയില്‍,ഏകാന്തതയില്‍,
ഉറങ്ങുന്ന ഭൂമി,
അതില്‍ ഏകമാം എന്‍ മനസ്സ്,
ഏകാകിയാം ഞാന്‍
കാലം വരുത്തിയതാണിന്നിതെന്‍
അരങ്ങില്‍ ആടിതകര്‍ത്ത് മുന്നേറി.
സ്വപ്നസങ്കല്‍പങ്ങളെ
വേരോടെ പിഴുതെറിഞ്ഞ കാലം
വേദനതന്‍ ചിറകടിയൊച്ചയാല്‍ എന്നില്‍-
ഏകാന്ത മനസ്സും ജീവിതവും സമ്മാനിച്ചപ്പോള്‍
കാലം,കാലങ്ങള്‍ക്കായി,
വഴിമാറിക്കൊടുക്കുന്നു.
കാലം താണ്ഡവനൃത്തമാടിത്തിമര്‍ത്തങ്ങനെ,
പരീക്ഷണയായപ്പോള്‍
അസൂയയാലെപ്പോഴോ ഒരു
ഞൊടിയിടയ്ക്കുള്ളില്‍
എന്നിലെ എല്ലാം കവരുകയായിരുന്നു
ഒരിക്കലും ഒന്നും വീണ്ടെടുക്കാനാകാതെ.
മനസ്സിന്‍റെ വേലിയേറ്റങ്ങളില്‍,
കണ്ണീരിന്‍റെ അലയടികളില്‍,
മുറിവിന്‍റെ നീറ്റലുകള്‍ എന്നും.
നാലു ചുമരുകല്‍ക്കിടയിലെ
ഇരുണ്ട മുറിയില്‍ ഞാന്‍
തനിച്ചങ്ങനെ പേടിച്ചരണ്ട്,ഈ ഏകാന്തതയില്‍.
ഒരു ചിറകടിയൊച്ചയായ്,
എന്നെ സ്വീകരിച്ച്
എന്നിലെ കളിത്തോഴിയായി തീരുകയായിരുന്നവള്‍.
പിന്നെയൊരു സ്വപ്നമായി...
എന്‍ പ്രിയസഖിയായി...
അഭ്യുതയാംക്ഷിയായ്.
കാലങ്ങളേല്‍പ്പിച്ച മുറിവുകളുണക്കാന്‍-
പുഞ്ചിരി തൂകുന്ന പാല്‍ചന്ദ്രനായി
നിറയുന്ന വസന്തമായി
ഒഴുകുന്ന പുഴയും കളകള നാദവുമായി
സ്വപ്നങ്ങളായ്...സ്വപ്നസങ്കല്പങ്ങളായി
വീണ്ടും നിന്നെ കാതോര്‍ക്കുന്നു.
നീ ചിലപ്പോള്‍ വാതോരാതെ സംസാരിക്കും
ചിലപ്പോള്‍ പൊട്ടിച്ചിരിക്കും
മറ്റു ചിലപ്പോള്‍ മൂകമായി തീരും
അങ്ങനെ എപ്പോഴോ ഒറ്റപ്പെടലില്‍ നിന്നകന്ന്
ദുഃഖങ്ങളില്‍ നിന്നകന്ന്‍ നമ്മള്‍
ഏകാന്തമായി പ്രണയിക്കുകയായിരുന്നില്ലേ....?
കളിക്കൂട്ടുകാരായി...യുവമിഥുനങ്ങളായി
കാമുകി കാമുകന്‍മാരായി
നമ്മളില്‍ മാത്രം അവസാനം വരെ.
ഒരു പക്ഷേ കാലങ്ങള്‍ക്കായി ഞാന്‍
അരങ്ങൊഴിയുമ്പോള്‍ നീ മാത്രം
ഏകാന്തമായീ വീണ്ടും ഇവിടെ.
എന്തിനാണിങ്ങനെ ഉറങ്ങുന്ന ഭൂമിയില്‍ ഉറക്കമിളയ്ക്കുന്നത്?
എന്തിനാണിങ്ങനെ ഉണരുന്ന ഭൂമിയില്‍ ഉറങ്ങാന്‍ കിടക്കുന്നത്?
അതാണിന്നെന്‍ ശൂന്യമാം ഹൃദയം മുഴുവന്‍.
ഉറങ്ങുന്ന ഭൂമിയും,തുടിക്കുന്ന എന്‍ മനസ്സും
ശൂന്യതയില്‍,ഏകാന്തതയില്‍,
ഉറങ്ങുന്ന ഭൂമി.
No comments:
Post a Comment