അന്നൊരു അവധി ദിവസമായിരുന്നു.ലാബില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.ബാക്കിയെല്ലാവരും വീട്ടില്‍ പോയിരിക്കുകയാണ്.അതിനാല്‍ എന്‍റെ അരികിലേക്ക് കടന്നുവന്ന അദ്ദേഹം തമാശ പറയുന്നതും കാത്ത് ഞാനിരുന്നു.പക്ഷെ തമാശക്ക് പകരം ഗദ്ഗദത്തോടെ അദ്ദേഹം പറഞ്ഞതിതാണ്.
"നിങ്ങളൊക്കെ വിചാരിക്കും സന്തോഷംകൊണ്ടാണ് ഞാനിങ്ങനെയെല്ലാം തമാശ പറയുന്നതെന്ന്.വെറുതെ ഇങ്ങിനെ ഇരിക്കുമ്പോള്‍ മനസ്സിനപ്പിടി വിഷമം ആണ്.വീട്ടിലെ ഓരോ കാര്യവും ഓര്‍മയിലേക്ക് വരും.അതൊഴിവാക്കാനാ ഞാനിങ്ങനെ ഓരോന്നു പറഞ്ഞു ചിരിപ്പിക്കുന്നത്"
എനിക്കതൊരു ഞെട്ടലും തിരിച്ചറിവും സമ്മാനിച്ചില്ല,ഒറ്റയ്ക്കിരിക്കാന്‍ ഭയപ്പെടുന്ന,നിശബ്ദതയെ പേടിക്കുന്ന,ആ മനുഷ്യന്‍റെ തമാശകള്‍ മനസ്സിന്‍റെ മറ്റൊരു മുഖമാണെന്ന് എനിക്ക് നേരത്തേ സംശയമുണ്ടായിരുന്നു.എന്‍റെ ഉള്ളിലെ വ്യക്തിത്യത്തിന്‍റെ മറ്റൊരു പതിപ്പ്.
ഹൃദയത്തിന്‍റെ നൊമ്പരങ്ങളെ ബാഹ്യമായ ശബ്ദഘോഷങ്ങളാല്‍ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്ന മനുഷ്യരുടെ എണ്ണം ഇന്ന് പെരുകിയിരിക്കുന്നു.ഒന്നുംകൂടി തെളിച്ചുപറഞ്ഞാല്‍,സ്വന്തം ഹൃദയത്തിലേക്ക് നോക്കാനും അതിന്‍റെ തുടിപ്പുകള്‍ക്ക് കാതോര്‍ക്കാനും പറ്റാത്ത വിധത്തില്‍ ലോകത്തിന്‍റെ ശബ്ദ വീചികള്‍ നമ്മെ വലിച്ചുകൊണ്ടു പോകുന്നു.
കാറ്റിന്‍റെ മര്‍മ്മരവും കിളികളുടെ പാട്ടും ഇന്നിപ്പോള്‍ ആരു ശ്രദ്ധിക്കാന്‍?ചീവീടുകളുടെ ശബ്ദവും തവളകളുടെ കരച്ചിലും നിറഞ്ഞ സന്ധ്യകള്‍ തിരിച്ചുകിട്ടാത്തവിധം മറഞ്ഞുപോയ്കൊണ്ടിരിക്കുന്നു.പുഴയുടെയും തോടുകളുടെയും സംഗീതം കേട്ടു വളരാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഭാഗ്യമില്ലാതെ പോകുന്നു.ടിവിയുടെ സംഗീതം മാത്രമേ അവര്‍ക്കിന്നറിയുകയുള്ളൂ.
നിലാവുള്ള രാത്രികളും മഞ്ഞില്‍ കുളിച്ചു കിടക്കുന്ന പ്രഭാതങ്ങളും അസ്യദിക്കാന്‍ പറ്റാത്തവിധം വീടുകളുടെ ടെറസ്സ് തകരഷീറ്റ് കൊണ്ട് മൂടികളഞ്ഞു.കമ്പ്യൂട്ടര്‍ ഗെയിമുകളും ടൂഷ്യനും എന്‍ട്രന്‍സ് ജ്യരവും ഇന്റര്‍നെട്ടും മൊബൈലുംമൊക്കെ നമ്മെ കീഴടക്കി കളഞ്ഞു.
അകത്തും പുറത്തും മനുഷ്യന് ഇന്ന് സ്യസ്ഥതയില്ല.അതുകൊണ്ട് തന്നെ നിശബ്ദതയുടെ സത്യവും സൗന്ദര്യവും സംഗീതവും അവന് അന്യമായിത്തീരുന്നു.
എനിക്കു തോന്നുന്നത് ഇടക്കൊക്കെ നാം ബോധപൂര്‍വം മൊബൈലും ടിവിയമൊക്കെ ഓഫ് ചെയ്യണം എന്തിനെന്നോ.....നമ്മുടെ ഹൃദയത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍,സ്വന്തം ഹൃദയത്തോട് സംസാരിക്കാന്‍,നോക്കൂ സുഹൃത്തേ നാം തയ്യാറാകുന്നില്ലെങ്കില്‍ നഷ്ടം നമുക്കുതന്നെയാണ്.
എന്താ ഇത് ശരിയല്ലേ?നിന്നെ തിരിച്ചറിയാന്‍ നീ മറന്നുപോകുന്നില്ലേ?എന്നും ഒഴുക്കിനൊപ്പം നീന്തിയാല്‍ മതിയോ?ഒഴുക്കിനെതിരെ നീന്തണമെങ്കില്‍ നിന്‍റെ കഴിവില്‍ നിനക്കു പരിപൂര്‍ണ വിശ്യാസം ഉണ്ടാകണം അങ്ങിനെ വേണമെങ്കില്‍ നീ നിന്‍റെ ഹൃദയത്തെ അറിയണം ഓളങ്ങളെ തഴുകിയുണര്‍ത്തണം.

No comments:
Post a Comment